എസ്‌റ്റേറ്റ് മലയില്‍ തീപിടുത്തം: പത്തേക്കറോളം അടിക്കാട് നശിച്ചു

Posted on: February 3, 2018 11:23 pm | Last updated: February 3, 2018 at 11:23 pm
ചെലപ്രം എസ്‌റ്റേറ്റ് മലയിലെ തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

കോഴിക്കോട്: കക്കോടി ചെലപ്രം എസ്‌റ്റേറ്റ് മലയില്‍ പത്തേക്കര്‍ സ്ഥലത്തെ അടിക്കാടിന് തീ പിടിച്ചു. ശനിയാഴ്ച ഉച്ച ഒരു മണിയോടു കൂടിയായിരുന്നു സംഭവം. നല്ല കാറ്റായതിനാല്‍ തീപെട്ടെന്ന് പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന റബര്‍ തോട്ടത്തിലേക്കും തീ കത്തി തുടങ്ങിയെങ്കിലും ഫയര്‍ സ്‌റ്റേഷനുകാരുടെയും നാട്ടുകാരുടെയും സമുയോചിത ഇടപ്പെടല്‍ കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമായി. അടികാടും ഏതാനും മരങ്ങളും കത്തി നശിച്ചു.

വെള്ളിമാട് കുന്ന് ലീഡിങ്ങ് ഫയര്‍മാന്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്‍ അബ്ദുള്‍ ഫൈസി ഫയര്‍മാന്‍മാരായ അഹമ്മദ് രഹീഷ്,അഭിനന്ദ്, രജ്ഞിത്ത്, പി.എം രജിന്‍, എന്‍.ഉബൈദ് ഫയര്‍മാന്‍ െ്രെഡവര്‍മാരായ സി.പി സുധീര്‍, പി.ടി അനീഷ് തുങ്ങിയവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഒരു വാട്ടര്‍ ടെന്‍ഡറും, വാട്ടര്‍ മിസ്‌റ് വാഹനവും ഉപയോഗിച്ചാണ് തീ അണച്ചത്‌