Kerala
എം സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപമെന്ന് സിപിഐ

കൊച്ചി : സിപിഎം എംഎല്‍എ എം.സ്വരാജ് അഹങ്കാരത്തിന്റെ പ്രതിരൂപമാണെന്ന് സിപിഐ. എറണാകുളം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സ്വരാജിനെതിരെയുള്ള പരാമര്‍ശം ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനമുണ്ട്.
ഇവര്‍ക്ക് സിപിഐയുടെ വോട്ട് വേണം. പക്ഷേ പാര്‍ട്ടിയെ അംഗീകരിക്കാന്‍ സ്വരാജിന് പ്രയാസമാണ്. നിസാരവോട്ടിന് വിജയിച്ച കൊച്ചി എംഎല്‍എ കെ.ജെ. മാക്‌സിക്ക് ഇപ്പോള്‍ സിപിഐയെ കണ്ട ഭാവമില്ലെന്നും ജനജാഗ്രതാ യാത്രയുടെ സ്വീകരണസമ്മേളനത്തില്‍നിന്ന് വിട്ടുനിന്ന് സിപിഐയെ അപമാനിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിലെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മയ്ക്കും കോതമംഗലം എംഎല്‍എ ആന്റണി ജോണിനും വിമര്‍ശനമുണ്ട്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.