കേന്ദ്ര ബജറ്റില്‍ നിരാശ; എന്‍ഡിഎ സഖ്യം വിടാന്‍ ടിഡിപി ഒരുങ്ങുന്നു

Posted on: February 2, 2018 9:13 pm | Last updated: February 3, 2018 at 11:53 am

ഹൈദരാബാദ്:ബിജെപി സര്‍ക്കാറിന്റെ കേന്ദ്ര ബജറ്റില്‍ നിരാശയും പ്രതിഷേധവും പ്രകടപ്പിച്ചു തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ വലിയ സഖ്യകക്ഷിയായ ടിഡിപി പാര്‍ട്ടിയുടെ ഭാവി നടപടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം’ വിളിച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയാണ് ടിഡിപി. എന്നാല്‍ അനുനയ ശ്രമത്തിന് ബിജെപിയും രംഗത്തെത്തി.

ഞായറാഴ്ചയാണു ചന്ദ്രബാബു നായിഡു ടിഡിപി നേതാക്കളുടെ പാര്‍ട്ടി യോഗം വിളിച്ചിട്ടുള്ളത്. ‘ഞങ്ങള്‍ യുദ്ധം പ്രഖ്യാപിക്കാന്‍ പോവുകയാണ്. മൂന്ന് വഴികളാണു ഞങ്ങള്‍ക്കു മുന്‍പിലുള്ളത്. ബിജെപിയുമായുള്ള സഖ്യം തുടരുക, എംപിമാര്‍ രാജിവയ്ക്കുക, സഖ്യം അവസാനിപ്പിക്കുക. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. കടുത്ത തീരുമാനമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക’– ടിഡിപി എംപി ടി.ജി.വെങ്കിടേഷ് ഡല്‍ഹിയില്‍ പറഞ്ഞു.