സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും

Posted on: February 2, 2018 12:24 pm | Last updated: February 2, 2018 at 12:24 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.

400 രൂപവരെയുള്ള മദ്യത്തിന് 200 ശതമാനവും അതിനു മുകളിലുള്ള മദ്യത്തിന് 210 ശതമാനവും ബിയറിന് നൂറ് ശതമാനവും നികുതി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.