Connect with us

Kerala

കേരള ബേങ്ക് ഈ വര്‍ഷം തന്നെ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ ബേങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബേങ്ക് ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.

ജില്ലാ സഹകരണ ബേങ്കുകളുടെ മൂല്യനിര്‍ണയം നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ റിസര്‍വ് ബേങ്ക് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളാ ബേങ്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ മൂലധനം ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.