ന്യൂഡല്‍ഹി: വിദ്യാഭ്യാസം ആധുനീകരിക്കുന്നതിനായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഇതിനായി അടുത്ത നാല് വര്‍ഷം ഒരുലക്ഷം കോടി രൂപ ചെലവഴിക്കും.
ബ്ലാക്ക് ബോര്‍ഡുകളില്‍ നിന്ന് ഡിജിറ്റല്‍ ബോര്‍ഡുകളിലേക്ക് ചുവടുവെയ്ക്കും. 13 ലക്ഷം അധ്യാപകര്‍ക്ക് വിദഗ്ധപരിശീലനം നല്‍കും. 1000 ബിടെക് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫെലോഷിപ്പ് നല്‍കുമെന്നും ആദിവാസി കുട്ടികള്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.