ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയുമായി ജയ്റ്റ്‌ലി; 50 കോടി പേര്‍ക്ക് പ്രയോജനം

Posted on: February 1, 2018 1:17 pm | Last updated: February 1, 2018 at 1:17 pm

ന്യൂഡല്‍ഹി: 50 കോടി ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ കീഴില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും. പത്ത് കോടി കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭിക്കും. മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് മേഖലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷ പദ്ധതിയാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു.

ഒന്നര ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങും, ഇതിനായി 1200 കോടി രൂപ നീക്കിവെക്കും. ക്ഷയ രോഗികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് 600 കോടി രൂപ വകയിരുത്തി.

പുതുതായി 24 മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കും. മൂന്ന് പാര്‍ലമെന്റ് മണ്ഡലത്തിന് ഒരു മെഡിക്കല്‍ കോളജ് എന്ന നിലയില്‍ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.