Connect with us

National

ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല; ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലപ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ഏറെ പ്രതീക്ഷിക്കപ്പെട്ട ഒന്നായിരുന്നു ആദായ നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്നത്. എന്നാല്‍ ആദായ നികുതി നിരക്ക് അതേപടി തുടരുമെന്ന് ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. അതേസമയം, നികുതി ഇളവ് ലഭിക്കുന്ന ഇനങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയുടെ ഇളവ് ലഭിക്കും. ചികിത്സ ചെലവ് ഉള്‍പ്പെടയുള്ളവയില്‍ 40000 രൂപയുടെ ഇളവും അനുവദിക്കും. നികുതി ഇളവിനുള്ള നിക്ഷേപ പരിധി 190000 രൂപയാക്കി. സ്ഥിര നിക്ഷേപത്തിനും 50,000 രൂപ വരെയുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും നികുതിയില്ല.

ആദായ നികുതി വരുമാനത്തില്‍ 90,000 കോടി രൂപയുടെ വര്‍ധന ഉണ്ടായതായി ധനമന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 12.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

Latest