Connect with us

International

അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് പിന്‍വലിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് പിന്‍വലിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ട്രംപ് ഭരണകൂടം കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായാണ് കഴിഞ്ഞ ഒക്‌ടോബറില്‍ 11 രാജ്യക്കാര്‍ക്ക് യുഎസില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

വടക്കന്‍ കൊറിയയും പത്ത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്. ഈ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടില്ല. ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലിബിയ, മാലി, സോമാലിയ, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് വിലക്കുണ്ടായിരുന്നതെന്ന് അഭയാര്‍ഥി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകള്‍ പറഞ്ഞു.

 

Latest