ഫോണ്‍കെണി വിവാദം : മുന്‍ മന്ത്രി എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

Posted on: January 27, 2018 4:29 pm | Last updated: January 28, 2018 at 11:27 am
SHARE

തിരുവനന്തപുരം:ഹണീട്രാപ് വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണു ശശീന്ദ്രന് അനുകൂലമായ വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകുരയായിരുന്നു.രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ ഒരാള്‍ സ്വകാര്യ ഹര്‍ജി നല്‍കിയത്.എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

ചാനല്‍ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടു. ആരോപണമുയര്‍ന്നയുടന്‍ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.