വികസനമേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് ഗവര്‍ണര്‍ പി. സദാശിവം

Posted on: January 26, 2018 9:42 am | Last updated: January 27, 2018 at 10:56 am
SHARE

തിരുവനന്തപുരം: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.

ഇതിനു ശേഷം വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച ഗവര്‍ണര്‍ 26പ്ലേറ്റൂണുകള്‍ നല്‍കിയ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങില്‍ സംബന്ധിച്ചു.

വികസനമേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രശംസനീയമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സേനകളെ ഗവര്‍ണര്‍ പ്രശംസിച്ചു. കേരള സര്‍ക്കാരിന്റെ നവകേരള മിഷനും ഹരിത കേരളം പദ്ധതിയേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

ചില ചെറുപ്പക്കാര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതായി ആരോപണമുണ്ട്. രാഷ്ട്രീയ സാമുദായിക കുടിപ്പകയ്ക്ക് ഇരകളാകുന്നു. ഇത്തരം വാര്‍ത്തകള്‍ അസ്വസ്ഥരാക്കുന്നുവെന്നും ഇത്തരം നടപടികള്‍ക്കെതിരെ ജാഗ്രത വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here