Connect with us

International

സിറിയയില്‍ 150 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് യു എസ്

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ ഇസില്‍ തീവ്രവാദികളുടെ ആസ്ഥാനത്തിന് നേരെ യു എസ് വ്യോമാക്രമണം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന ഇസില്‍വിരുദ്ധ ആക്രമണങ്ങളുടെ ഭാഗമായി ദേര്‍ അസ്സൂര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തില്‍ 150 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് യു എസ് സൈനിക വക്താക്കള്‍ അറിയിച്ചു. തെക്കു കിഴക്കന്‍ പ്രവിശ്യയിലെ യൂഫ്രട്ടീസ് നദീ തീരത്തെ അല്‍ ശഫയിലാണ് ആക്രമണം നടന്നത്. മേഖലയിലെ സാധാരണക്കാരുടെ ജീവന് ഭീഷണിയില്ലാത്തവിധമാണ് വ്യോമാക്രമണങ്ങള്‍ നടത്തിയതെന്ന് സൈനിക വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച മുതല്‍ ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് ഇവിടെ ആക്രമണങ്ങള്‍ നടന്നുവരികയാണ്.

അതേസമയം, തീവ്രവാദികള്‍ കൊല്ലപ്പെട്ടത് സംബന്ധിച്ചോ ആസ്ഥാനങ്ങള്‍ തകര്‍ന്നത് സംബന്ധിച്ചോ ഇസില്‍ വൃത്തങ്ങള്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇറാഖിലെയും സിറിയയിലെയും 98 ശതമാനം ഇസില്‍ കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നാണ് യു എസ് സഖ്യസേനയുടെ അവകാശവാദം. ശേഷിക്കുന്നിടങ്ങളിലാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. വര്‍ഷങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി സാധാരണക്കാരും വ്യോമാക്രമണത്തിനിടെയും മറ്റും കൊല്ലപ്പെട്ടിട്ടുണ്ട്.

 

Latest