പത്മാവത് സിനിമ നിരോധിക്കാനാകില്ല: സുപ്രീം കോടതി

Posted on: January 23, 2018 2:38 pm | Last updated: January 23, 2018 at 4:00 pm
SHARE

ന്യൂഡല്‍ഹി: വിവാദമായ പത്മാവത് സിനിമ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. നിരോധിക്കുന്നതിന് പകരം സിനിമകള്‍ റിലീസ് ചെയ്യാന്‍ സൗകര്യമൊരുക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമ തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. സിനിമ നിരോധിക്കാന്‍ സാധിക്കില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ഭേദഗതി തേടിയാണ് സംസ്ഥാനങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചത്.