കൂത്തുപറമ്പ് കൊലപാതകത്തിന് പിന്നില്‍ ഐഎസ് ബന്ധമെന്ന് കുമ്മനം

Posted on: January 20, 2018 2:57 pm | Last updated: January 20, 2018 at 2:57 pm

കൊച്ചി: കണ്ണൂര്‍ കൂത്തുപറമ്പില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഐഎസ് ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കണ്ണൂര്‍ മാറിയിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തിലെത്തിയശേഷം നടക്കുന്ന ആറാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.