Connect with us

Gulf

25 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് സഊദി ടൂറിസം വിസ അനുവദിക്കും

Published

|

Last Updated

ജിദ്ദ: 25 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സഊദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കും. സഊദി ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 25 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കില്‍ കുടുംബാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ യാത്രയില്‍ അനുഗമിക്കണം.

പരമാവധി 30 ദിവസത്തേക്കാണ് ടൂറിസം വിസ അനുവദിക്കുക. ഈ വിസ ഉപയോഗിച്ച് ഒരു തവണ മാത്രമേ യാത്ര ചെയ്യാനാകൂ. നിലവില്‍ സഊദിയില്‍ കഴിയുന്നവര്‍ക്കും ടൂറിസ്റ്റ് വിസ എടുക്കാം. നേരത്തെ ആഭ്യന്തര ടൂറിസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സഊദി ഈ വര്‍ഷം മുതലാണ് വിദേശ ടൂറിസ്റ്റുകള്‍ക്കായി വിസ നല്‍കുന്നത്. ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഉംറ വിസയില്‍ സഊദിയില്‍ എത്തുന്നവര്‍ക്ക് കാലാവധി കഴിയുന്നതോടെ ടൂറിസം വിസയിലേക്ക് മാറാനുള്ള സൗകര്യവും വൈകാതെ നിലവില്‍ വരും.

നേരത്തെ 2008നും 2010നും ഇടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടൂറിസ് വിസ നടപ്പാക്കിയപ്പോള്‍ 32000 ടൂറിസ്റ്റുകള്‍ സഊദിയില്‍ എത്തിയരുന്നു.

 

 

Latest