എം എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Posted on: January 9, 2018 11:06 pm | Last updated: January 9, 2018 at 11:06 pm
SHARE

കല്‍പ്പറ്റ: ലോകത്താകെയുള്ള 35 ജൈവവൈവിധ്യ കലവറകളില്‍ അതീവ പ്രാധാന്യമുള്ള പശ്ചിമഘട്ട മലനിരകളില്‍പെട്ട കല്‍പ്പറ്റക്കടുത്ത പുത്തൂര്‍വയലിലുള്ള എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തോടനുബന്ധിച്ചുള്ള എം എസ് സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അപൂര്‍വ്വ ജൈവവൈവിധ്യ ഗാര്‍ഡന്‍ എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. അപൂര്‍വ്വ ഇനത്തില്‍പെട്ട വംശനാശം നേരിടുന്ന 200 ഓളം സസ്യങ്ങളും ഭക്ഷ്യഔഷധമൂല്യമുള്ളതും സംരക്ഷണപ്രാധാന്യമുള്ളതുമായ 2100 ലധികം പുഷ്പിത സസ്യങ്ങളും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ഇതില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 565 ജനുസ്സുകളും വംശനാശഭീഷണി നേരിടുന്ന 52 ജനുസ്സുകളും, 125 ഓര്‍ക്കിഡ് ജനുസ്സുകളും, 30 പന്നല്‍ സസ്യങ്ങളും, 156 സ്ഥാനീയവൃക്ഷജനുസ്സുകളും 60 വന്യകിഴങ്ങുവിളകളുമുണ്ട്. ഈ കേന്ദ്രത്തിലെ സസേ്യാദ്യാനം ബൊട്ടാണിക് ഗാര്‍ഡന്‍ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിന്റെ മെമ്പര്‍ ഗാര്‍ഡനായും കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം സസ്യങ്ങളുടെ മാതൃകാ ഉദ്യാനമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വയനാട്,കുടക് ഭാഗങ്ങളില്‍ നിലനിന്നിരുന്ന തണല്‍ കാപ്പികൃഷിയുടെ പ്രോത്സാഹനവും ജൈവവൈവിധ്യസംരക്ഷണത്തിന്റെ ഭാഗമായി ങടടഞഎ വ്യാപിപ്പിക്കും. സഹ്യപര്‍വ്വതസാനുക്കളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വ്വമായ 10 ഇനം തവളകള്‍, 20 പക്ഷി ഇനങ്ങള്‍ അത്രതന്നെ പൂമ്പാറ്റകള്‍ എം എസ് എസ് ആര്‍ എഫിന്റെ തണല്‍ കാപ്പിത്തോട്ടങ്ങളില്‍ നിന്നും ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ സസേ്യാദ്യാനം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ടിന് വയനാട് എം പി എം ഐ. ഷാനവാസ് ഉദ്ഘാടനം ചെയ്യും. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ ഡോ. മധുരസ്വാമിനാഥന്‍ അധ്യക്ഷത വഹിക്കും. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്് ടി ഉഷാകുമാരി മുഖ്യാതിഥിയായിരിക്കും. വയനാട് ജില്ല സബ് കലക്ടര്‍ ഉമേഷ്,മുന്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പരേതനായ എ രത്‌നത്തിന്റെ ഫോട്ടോ അനാഛാദനം നിര്‍വഹിക്കും. കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, വൈസ് ചെയര്‍മാന്‍ പി പി ആലി, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്‍് ശകുന്തള ഷണ്‍മുഖന്‍, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. നാസര്‍, ഭാരതീയ സുഗന്ധവിള ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. നിര്‍മ്മല്‍ ബാബു, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എ. ദേവകി, കല്‍പറ്റ മുനിസിപ്പല്‍ മെമ്പര്‍മാരായ ബിന്ദുജോസ്, വി ഹാരിസ്, മേപ്പാടി പഞ്ചായത്ത് മെമ്പര്‍ സഹിഷ്ണ എന്നിവര്‍ പ്രസംഗിക്കും. ചെയര്‍മാന്‍ ഡോ. കെ കെ നാരായണന്‍ സ്വാഗതവും സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍ അനില്‍ കുമാര്‍ നന്ദിയും പറയും.

അമേരിക്കയിലുള്ള ലോകപ്രസിദ്ധമായ ഡെന്‍വര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ.ശാരദാകൃഷ്ണന്‍,എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. വി. സെല്‍വം, ഡോ.കെ കെ നാരായണന്‍,ഡോ. വി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here