ഷാര്‍ജ പൊതുഗതാഗതത്തിന് കൂടുതല്‍ നൂതന ബസുകള്‍

Posted on: January 9, 2018 6:49 pm | Last updated: January 9, 2018 at 6:49 pm

ഷാര്‍ജ: ഷാര്‍ജ പൊതു ഗതാഗതത്തിനായി അത്യാഢംബര ബസുകള്‍ എത്തി. മറ്റ് എമിറേറ്റുകള്‍ക്കിടയില്‍ ഷാര്‍ജയില്‍ നിന്ന് നടത്തുന്ന സര്‍വീസുകള്‍ക്കായാണ് 10 പുതിയ ബസുകള്‍ ഉപയോഗിക്കുക.

ഒരു കോടി ദിര്‍ഹം ചെലവിലാണ് പുതിയ ബസുകള്‍ സര്‍വീസിനെത്തിച്ചിട്ടുള്ളത്. ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയുടെ പൊതു ഗതാഗത സൗകര്യങ്ങളെ കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നൂതന ബസുകള്‍ സേവന നിരയില്‍ എത്തിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ 112 ബസുകളാണ് ഗ്രാമീണ മേഖലയിലും എമിറേറ്റില്‍ നിന്ന് മറ്റുള്ള നഗരങ്ങളിലേക്കും സേവനം നടത്തുന്നത്.
പുതിയ ബസുകള്‍ എത്തുന്നതോടെ പൊതു ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ ആധുനിക വത്കരിക്കപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.