72 റണ്‍സ് ജയം; ആദ്യ ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് ദക്ഷിണാഫ്രിക്ക

Posted on: January 8, 2018 8:38 pm | Last updated: January 9, 2018 at 11:25 am
SHARE

കോപ് ടൗണ്‍ : ബൗളര്‍മാര്‍ തകര്‍ത്താടിയ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കതെിരെ 208 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനാകാതെ ഇന്ത്യ പരാജയം സമ്മതിച്ചു. ദക്ഷിണാഫ്രിക്കയെ 130 റണ്‍സിനു എറിഞ്ഞിട്ട ശേഷം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 135 റണ്‍സിന് ഇന്ത്യന്‍ ടീമിലെ എല്ലാവരും പുറത്താകുകയായിരുന്നു.

വെറോണ്‍ ഫിലാന്‍ഡറും മോണേ മോര്‍ക്കലും അടങ്ങിയ പേസ് നിരയ്‌ക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യ കേപ് ടൗണ്‍ ടെസ്റ്റില്‍ മുട്ടുമടക്കുകയായിരുന്നു.

28 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ആദ്യ വിക്കറ്റില്‍ 30 റണ്‍സ് നേടിയ ശേഷം ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(16) മുരളി വിജയെയും(13) തൊട്ടടുത്ത ഓവറുകളില്‍ നഷ്ടമായ ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി മാത്രമാണ് പിന്നീട് പിടിച്ചു നിന്നത്.