Connect with us

Gulf

രാജ്യത്തെ ഹോട്ടലുകളുടെ എണ്ണം രണ്ടു വര്‍ഷത്തിനകം ഇരട്ടിയായി

Published

|

Last Updated

ദോഹ: രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ ഹോട്ടലുകളുടെ എണ്ണത്തില്‍ ഇരട്ടി വളര്‍ച്ച. 83 ശതമാനം വര്‍ധനയാണ് ഹോട്ടലുകള്‍ക്കുണ്ടായതെന്ന് വികസനാസൂത്രണ സ്ഥിതി വിവര മന്ത്രാലയം റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ 58 ഹോട്ടലുകളാണുണ്ടായിരന്നത്. 2016 ല്‍ ഇത് 106 ആയി ഉയര്‍ന്നു. ഹോട്ടല്‍ മേഖലയില്‍ രാജത്തു നടന്നു വരുന്ന വികസനത്തിന്റെ സൂചകമാണ് ഈ വളര്‍ച്ച. ആതിഥേയ മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി ആഡംബര ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ ഗണ്യമായ വര്‍ധനയുണ്ട്. ഇക്കാലയളവില്‍ മൊത്തം ഹോട്ടല്‍ മുറികളുടെ എണ്ണവും വര്‍ധിച്ചു. 2014 ല്‍ 13,937 ഹോട്ടല്‍ മുറികളായിരുന്നത് 2016 ല്‍ 20,308 ആയി ഉയര്‍ന്നു. ആഡംബര ഹോട്ടലുകളുടെ എണ്ണത്തില്‍ 40 ശതമാനമാണ് വളര്‍ച്ച. 2014ല്‍ 33 ഉണ്ടായിരുന്നത് 2016 ല്‍ 46 ആയി. മറ്റു നക്ഷത്ര പദവികളിലുള്ള ഹോട്ടലുകളില്‍ 52 മുതല്‍ 60 ശതമാനം വരെ വര്‍ധനയുണ്ട്.

ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തികൊണ്ടുള്ള നപടികള്‍ പുരോഗമിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളിലായി ഹോട്ടലുകള്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2019ഓടെ രാജ്യത്ത് രണ്ട് ഹോട്ടലുകള്‍ കൂടി തുറക്കുന്നതായി റൊട്ടാന പ്രഖ്യാപിച്ചതായി വാല്യു സ്ട്രാറ്റിന്റെ റിപ്പോര്‍ട്ടില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കതാറ ഹോസ്പിറ്റാലിറ്റിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഹോട്ടലുകള്‍ കൂടി ഈ വര്‍ഷം തുറക്കും.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ 19.4 ലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്. സെപ്തംബറില്‍ പുതിയ ദേശീയ ടൂറിസം മേഖലാ പദ്ധതിക്ക് തുടക്കമിട്ടതോടെ 2023 ഓടെ രാജ്യത്തേക്ക് 56 ലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ മുഴുവന്‍ ഹോട്ടലുകളിലുമായി 72 ശതമാനം താമസ നിരക്കും ലക്ഷ്യമിടുന്നുണ്ട്.

ടൂറിസം മേഖലയുടെ വൈവിധ്യവത്കരണത്തിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിലൂടെ ഹോട്ടല്‍ മേഖലക്കും ശക്തിപകരും. 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ ഓണ്‍ അറൈവല്‍ വിസ ഉള്‍പ്പെടെയുള്ള വിസ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് രാജ്യത്തേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. 2022 ഓടെ അഞ്ച് ലക്ഷം കപ്പല്‍ സഞ്ചാരികളേയും രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നുണ്ട്. 2015 ല്‍ നാലായിരം സഞ്ചാരികളില്‍ നിന്നും 2016ല്‍ 35,000 കപ്പല്‍ സഞ്ചാരികളേയുമാണ് രാജ്യം സ്വീകരിച്ചത്. ഷോപ് ഖത്വര്‍ ഉള്‍പ്പെടെയുള്ളവയും സന്ദര്‍ശകരെ ഉയര്‍ത്തും.

 

 

Latest