Connect with us

National

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; റെയില്‍-വ്യോമ ഗതാഗതം താറുമാറായി

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍-വ്യോമ ഗതാഗതം താറുമാറായി. 18 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 49 ട്രെയിനുകള്‍ വൈകിടോടുന്നു. 13 സര്‍വീസുകള്‍ പുനക്രമീകരിച്ചു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളെയും മൂടല്‍മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഏതാനും ദിവസം കൂടി ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Latest