ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കത്തിവെച്ചു; സാമ്പത്തിക പ്രതിസന്ധിക്ക് ജിഎസ്ടിയും കാരണം: മുഖ്യമന്ത്രി

Posted on: January 5, 2018 12:56 pm | Last updated: January 5, 2018 at 6:52 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് ഉദ്ദേശിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ലെന്ന് പിണറായി പറഞ്ഞു.

അത് സാമ്പത്തികമായി ബാധിച്ചു. ജിഎസ്ടിയെ എതിര്‍ത്തപ്പോഴും ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ല. ഫെഡറല്‍ സംവിധാനത്തില്‍ ബിജെപി സര്‍ക്കാര്‍ കത്തിവെച്ചു. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.