സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്‍മാറി

Posted on: January 5, 2018 10:08 am | Last updated: January 5, 2018 at 12:06 pm
SHARE

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് വിധികര്‍ത്താക്കള്‍ പിന്മാറി. നൃത്തഇനങ്ങളിലെ പത്ത് വിധികര്‍ത്താക്കളാണ് പിന്‍മാറിയത്.

വ്യക്തിപരമായ കാരണങ്ങളിലാണ് പിന്മാറ്റമെന്നും പിന്മാറിയ പത്ത് പേര്‍ക്കും പകരക്കാരെ നിയമിച്ചതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. കണ്ണൂരിലേതിനേക്കാള്‍ ശക്തമായ സംവിധാനമായിരിക്കും തൃശൂരിലെന്നും ഡിപിഐ വ്യക്തമാക്കി.