Connect with us

Ongoing News

ഐ എസ് എല്ലില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സമനില

Published

|

Last Updated

സമനില പൊരുതിയെടുത്തതിന്റെ ആവേശം കാണികളുമായി പങ്കിടുന്ന ജിംഗന്‍

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യമല്‍സരത്തിനിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മൈതാനത്ത് അഞ്ചാം സമനില.സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ വിജയം അനിവാര്യമായ മല്‍സരത്തില്‍ ആദ്യപകുതിയിലെ പൂനെയുടെ കടന്നാക്രമത്തെ അതിജീവിച്ചാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില നേടിയെടുത്തത് (1-1). ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന പൂനെയെ രണ്ടാം പകുതിയില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് കേരളം സമനില നേടിയെടുത്തത്. പൂനെക്കായി 33 ാം മിനിറ്റില്‍ മാഴ്‌സലീഞ്ഞോയും 73 ാം മിനിറ്റില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി സിഫ്‌നിയോസും ഗോള്‍ കണ്ടെത്തി. 16 പോയന്റോടെ പൂനെ എഫ് സി ഒന്നാം സ്ഥാനത്തെത്തി. എട്ടു കളിയില്‍ നിന്നും എട്ടുപോയന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തുതന്നെയാണ്.

ആദ്യപകുതിയില്‍ പൂനെ

അനിശ്ചിതത്തങ്ങള്‍ക്ക് വിരാമമിട്ട് ഡേവിഡ് ജെയിംസ് കോച്ചായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ മല്‍സരത്തിനായി കളത്തിലിറങ്ങിയങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ജാതകം തിരുത്തനായില്ല. പുതിയ കോച്ച് എത്തിയത് ടീമിന്റെ ഘടനയില്‍ തന്നെ പ്രകടമായെങ്കിലും ആദ്യപകുതിയില്‍ ആള്‍കൂട്ടം മാത്രമായി പോയി ബ്ലാസ്റ്റേഴ്‌സ്.
കോച്ച് ഡേവിഡ് ജെയിംസ് ,ഹ്യൂമിനെ മധ്യനിരയിലേക്ക് മാറ്റിയപ്പോള്‍ വെസ് ബ്രൗണിനെ തന്റെ തനതു പെസിഷനനിലേക്ക് തിരികെ എത്തിച്ചു. ആല്‍ഫാരോയും മാഴ്‌സലിഞ്ഞോയും ആഷിക്കും ചേര്‍ന്ന പൂനെ മുന്നേറ്റനിരയെ പ്രതിരോധിക്കാന്‍ വെസ് ബ്രൗണിന്റെ പരിചയസമ്പത്തിനാകുമെന്ന കണക്കുകൂട്ടല്‍.എന്നാല്‍ ജിങ്കാനും പരിക്കുമാറിയെത്തിയ റിനോ ആന്റോകൂടി ചേര്‍ന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പക്ഷെ പൂനെവകഞ്ഞു മാറ്റി മുന്നേറി. മാഴ്‌സലീഞ്ഞോയുടെ നേതൃത്തില്‍ പൂനെ ഇരച്ചുകയറിയതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കോട്ട ആദ്യമിനിറ്റുകളില്‍ തന്നെ തകര്‍ന്നു.പൂനെക്കനുകൂലമായി ഏഴാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് വലകുലുക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മാഴ്്‌സലിഞ്ഞോ എടുത്ത കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് പറന്നിറങ്ങിയപ്പോള്‍ ഗോളിക്കുമുന്നിലുണ്ടായത് പൂനെതാരങ്ങള്‍ മാത്രമായിരുന്നു. പൂനെയുടെ മധ്യനിരതാരം ആദിലിന്റെ ഹെഡര്‍ ലക്ഷ്യം തെറ്റിയെങ്കിലും പന്ത്കിട്ടിയ റാഫേല്‍ ലോപ്പസിനും ഗോളിലേക്ക് തിരിച്ചുവിടാനായില്ല. ഒമ്പതാം മിനിറ്റില്‍ തുടര്‍ച്ചയായി നാലുകോര്‍ണറുകളാണ് പൂനെക്ക് ലഭിച്ചത്.

കിട്ടിയത്.പൂനെ മുന്നേറ്റനിരയുടെ ആസൂത്രിതനീക്കത്തിനു മുന്നില്‍ ഒടുവില്‍ 33 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൂര്‍ണ്ണമായും തകര്‍ന്നു.വലതുവിങ്ങിലൂടെ എമിലിയാനോ തുടങ്ങിവെച്ച നീക്കം ഗോളില്‍കലാശിച്ചതോടെ ഗാലറി നിശബ്ദമായി. മലയാളി താരം ആഷിക്ക് കരുണിയ നല്‍കിയ പാസ് മാഴ്‌സിലീഞ്ഞോ ഗോളിലേക്ക് തിരിച്ചുവിടുമ്പോള്‍ പേരുകേട്ട ബ്ലാസ്റ്റേഴ്‌സ പ്രതിരോധക്കാര്‍ പെനാള്‍ട്ടിബോക്‌സില്‍ തന്നെയുണ്ടായിരുന്നു.ടൂര്‍ണമെന്റില്‍ മാഴ്‌സലീഞ്ഞോയുടെ ആറാമാത്തെ ഗോളോടെ ആദ്യ പകുതിയില്‍ തന്നെ പൂനെ ലീഡെടുത്തു.
ഗോവക്കെതിരെ പരുക്കുപറ്റി പുറത്തുപോയബ ബ്ലാസ്റ്റേ്‌സ് സൂപ്പര്‍ താരം ബര്‍ബറ്റോവും തിരികെ എത്തിയെങ്കിലും മധ്യനിരയില്‍ ആദ്യപകുതിയില്‍ കാഴ്ചക്കാരനായി നില്‍ക്കാനെ ബര്‍ബക്കുകഴിഞ്ഞുള്ളൂ.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ്

നിറംമങ്ങിപ്പോയ ബര്‍ബയെ പിന്‍വലിച്ച പുതുതായി ടീമിലെത്തിയ ഉഗാണ്ടയുടെ മധ്യനിരതാരം കെസിറ്റോയെ രണ്ടം പകുതിയില്‍ ഇറക്കിയതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നത്. മധ്യനിരയില്‍ ഉണര്‍ന്നുകളിച്ച കെസിറ്റോയുടെ മികവില്‍ ഗോള്‍ മടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചു. ഹോം ഗ്രൗണ്ടില്‍ രണ്ടാം തോല്‍വി മുന്നില്‍ കണ്ട ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടിയതോടെ പൂനെ പ്രതിരോധത്തിലേക്ക് മാറി. 73 ാംമിനിറ്റില്‍ കെസിറ്റോയും പെക്കൂസണും ചേര്‍ന്നുനടത്തിയ മുന്നേറ്റത്തിലയൂടെ കേരളം കാത്തിരുന്ന ഗോള്‍ പിറന്നു. ഇടതുവിങ്ങിലൂടെ കെസിറ്റോ നീട്ടിനല്‍കിയ പാസുമായി പെനാള്‍ട്ടി ബോക്‌സിലേക്ക് കയറിയ പെക്കൂസണ്‍ പന്ത് മൈനസ് നല്‍കി. പെനാള്‍ട്ടി ബോക്‌സിന്റെ ഒത്ത നടുക്ക് വച്ചുകിട്ടിയ പന്ത് ഇടതുകാലുകൊണ്ട് സിഫ്‌നിയോസ് ഗോളിപോസ്റ്റിലേക്ക് തൊടുത്തതോടെ ഗാലറി ആവേശത്തിലായി. സമനില ഗോള്‍ കണ്ടെത്തിയിട്ടും ആക്രമണം തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സിന്റെ 88 ാം മിനിറ്റില്‍ ഗോളിന്റെ അടുത്തെത്തി.

കാണികള്‍ കുറഞ്ഞു

അവസാന മത്സരത്തിലെ വന്‍ പരാജയവും സമനിലകളേയും തുടര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിെന്റ കളി കാണാന്‍ ആളുകള്‍ കുറഞ്ഞു. വ്യാഴാഴ്ച പുനെക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ 26586 കാണികളാണ് ഗാലറിയിലെത്തിയത്. പതിവ് ആരവവും ആഘോഷവും ഇല്ലാതിരുന്ന ഗാലറിയുടെ പകുതിയോളമാണ് കാണികളുണ്ടായിരുന്നത്. ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ സ്റ്റാന്‍ഡില്‍ മാത്രമാണ് അല്‍പ്പമെങ്കിലും ആവേശമുണ്ടായിരുന്നത്. ചില വശങ്ങളിലെ സീറ്റുകള്‍ പുര്‍ണമായും ഒഴിഞ്ഞുകിടന്നു. വര്‍ഷാന്ത രാവില്‍ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ് സിയെ നേരിട്ടപ്പോള്‍ 37,986 പേര്‍ ഗാലറിയുണ്ടായിരുന്നതായാണ് ഒദ്യോഗിക റിപ്പോര്‍ട്ട്.
അതേസമയം, എഫ് സി പുനെ ആരാധക കൂട്ടായ്മയായ ഓറഞ്ച് ആര്‍മിയുടെ ചെറിയ സംഘം ഗാലറിയില്‍ സജീവമായിരുന്നു.

 

sijukm707@gmail.com