ബ്ലൂവെയില്‍ ഗെയിം: ആത്മഹത്യകള്‍ക്ക് തെളിവ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രം

Posted on: January 4, 2018 12:55 am | Last updated: January 4, 2018 at 12:09 am
SHARE

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ബ്ലൂവെയില്‍ ഗെയിം മൂലം ആരെങ്കിലും ആത്മഹത്യ ചെയ്തതിന് തെളിവില്ലെന്ന് കേന്ദ്രം ലോക്‌സഭയില്‍ വ്യക്തമാക്കി. അതേസമയം, ബ്ലൂവെയില്‍ ഗെയിമിന് ഇരകളായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്തകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് അഹിര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യാനും ഈ ഗെയിം വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എഴുതി നല്‍കിയ ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മഹത്യ ചെയ്തവരുടെയും ആത്മഹത്യാ ശ്രമം നടത്തിയവരുടെയും കേസുകള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ സംഘം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here