Connect with us

Kerala

ഓഖി;മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കിയതിനു തുല്യമായ ധനസഹായം കാണാതായവരുടെ കുടുംബങ്ങള്‍ക്കും നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം : സംസ്ഥാനത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നല്‍കിയതിനു തുല്യമായ ധനസഹായം കാണാതായവരുടെ കുടുംബങ്ങള്‍ക്കും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ജോലി നല്‍കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളും.

കടലില്‍ പോകുന്ന തൊഴിലാളികളുടെ കണക്ക് കൃത്യമായി സൂക്ഷിക്കും. കൂടുതല്‍ കേന്ദ്രസഹായം നേടിയെടുക്കാന്‍ ശ്രമിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധനം വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

---- facebook comment plugin here -----

Latest