ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരം അടുത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സുഷമ സ്വരാജ്

Posted on: January 1, 2018 3:55 pm | Last updated: January 1, 2018 at 3:55 pm
SHARE

ന്യുഡല്‍ഹി: ഇന്ത്യ- പാകിസ്താന്‍ ക്രിക്കറ്റ് മത്സരം ഉടനൊന്നും ഉണ്ടാവില്ലെന്ന് സൂചന നല്‍കി സുഷമ സ്വരാജ്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്ന അവസരത്തില്‍ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് സുഷമയുടെ നിലപാട്. അടുത്തകാലത്ത് 800ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായതായി അവര്‍ വ്യക്തമാക്കി.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ വൈകുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡിനെതിരെ (ബിസിസിഐ) രംഗത്തുവന്നിരുന്നു. ഇന്ത്യയുമായി മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ എഫ്ടിപി ഷെഡ്യുള്‍ ചോദ്യം ചെയ്യുമെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു