സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം: മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Posted on: December 30, 2017 12:23 pm | Last updated: December 30, 2017 at 12:23 pm

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ എരിയാ കമ്മിറ്റി അംഗം സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. അഞ്ച് പ്രതികളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം ഇടവക്കോട്, ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം രാജുവിനെ ആക്രമിക്കുകയായിരുന്നു.

തലക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.