Connect with us

Gulf

സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ്

Published

|

Last Updated

ദോഹ: സൈബര്‍ തട്ടിപ്പുകളില്‍ വീഴാതെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. ഇരകളെ അകപ്പെടുത്താന്‍ പല തരത്തിലാണ് സൈബര്‍ തട്ടിപ്പുകാര്‍ സമീപിക്കുന്നത്. ലോട്ടറി അടിച്ചതായും വ്യാജ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയും സ്വത്ത് കൈമാറ്റത്തിന് സഹായം തേടിയുമൊക്കെയുള്ള ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് ജനങ്ങളെ കെണിയില്‍ വീഴ്ത്തുന്നത്. സൈബര്‍ തട്ടിപ്പുകള്‍ നേരിടേണ്ടി വരുമ്പോള്‍ മന്ത്രാലയം സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍ അറിയിക്കണമെന്നും മന്ത്രാലയം ഫേസ്ബുക്കില്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വ്യാജ ഇ-മെയിലുകളിലും സന്ദേശങ്ങളിലും വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. സൈബര്‍ കേന്ദ്രത്തെ 2347444 എന്ന നമ്പറിലോ 66815757 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ അല്ലെങ്കില്‍ രരരര@ാീശ.ഴീ്.ൂമ എന്ന വിലാസത്തിലോ സൈബര്‍ തട്ടിപ്പുകള്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മന്ത്രാലയത്തിന്റെ ഇ സേവനമായ മെട്രാഷ് ടുവിലും സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാം.