ലാവ്‌ലിന്‍: പിണറായിയെ കുറ്റവിമുക്താനാക്കിയതിന് എതിരായ സിബിഐ ഹര്‍ജി ജനുവരി പത്തിന് പരിഗണിക്കും

Posted on: December 29, 2017 2:32 pm | Last updated: December 29, 2017 at 8:26 pm

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ അപ്പീല്‍ സുപ്രിം കോടതി ജനുവരി പത്തിന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അപ്പീല്‍ നല്‍കാനുള്ള കാലാവധി പിന്നിട്ടതിനാല്‍ പ്രത്യേക അപേക്ഷ നല്‍കിയാണ് സിബിഐ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പിണറായിക്ക് എതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐ വാദം.

പിണറായി അടക്കം ഏഴ് പ്രതികളെ കുറ്റവമുക്തരാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി ഹൈക്കോടതി ശരി വച്ചതിന് എതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നത്. ഓഗസ്റ്റ്
നാണ് പിണറായിയെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി ശരിവെച്ചത്.