ഹത്ത തേന്‍ ഉത്സവം ആരംഭിച്ചു

Posted on: December 28, 2017 9:57 pm | Last updated: December 28, 2017 at 9:57 pm

ദുബൈ: രണ്ടാമത് ഹത്ത തേന്‍ ഉത്സവം ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടുനില്‍ക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രദര്‍ശകര്‍ എത്തിയിട്ടുണ്ട്.

130 കോടി ദിര്‍ഹമിന്റെ ഹത്ത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആദ്യ തേനീച്ച നിര്‍മാണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ടെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.

ഹത്ത പരമ്പരാഗതമായി തേന്‍ ഉത്പാദന കേന്ദ്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സിയൂദി മുഖ്യാതിഥിയായിരുന്നു. സിദര്‍, ശൗക, തല്‍ഹ, സമര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള തേന്‍ ഉത്പന്നങ്ങള്‍ ഉത്സവത്തില്‍ എത്തിയിട്ടുണ്ട്.