Connect with us

Kerala

മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കുമ്മനം രാജശേഖരന്‍

Published

|

Last Updated

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തോടാണ് കുമ്‌നം രാജശേഖരന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ്ജാക്കറ്റ് നല്‍കണമെന്നും ബോട്ടുകളില്‍ ജിപിഎസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.