Connect with us

Palakkad

അനാഥാലയങ്ങള്‍ ജെ ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണം: എസ് എം എ

Published

|

Last Updated

ഒറ്റപ്പാലം: 2015ലെ ബാലനീതി നിയമപ്രകാരം എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ എം എ റഹീം സാഹിബ് പ്രസ്താവിച്ചു. മര്‍കസില്‍ നടന്ന എസ് എം എ ജില്ലാ പഠന ക്യമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ഥാപനങ്ങള്‍ ശിശുസൗഹൃദമാക്കാനും അത്യാവശ്യ സൗകര്യങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം.

ജൂവനൈല്‍ ജസ്റ്റീസ് ആക്ടിന്റെ കീഴില്‍ വന്ന റൂള്‍സില്‍ പറഞ്ഞ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ ധര്‍മസ്ഥാപനങ്ങളെ നിര്‍ബന്ധിക്കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി വിധി കുറെ ആശങ്കകള്‍ അകറ്റുന്നുണ്ട്. ഈ സഹാചര്യത്തില്‍ എല്ലാ അനാഥാലയങ്ങളും ജെ ജെ ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന അനാഥ അഗതി മന്ദിരങ്ങളടക്കമുള്ള സ്ഥാപനങ്ങള്‍ ആശങ്കയോടെയാണ് ജെ ജെ ആക്ടിനെ നോക്കി കാണുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശം ഒരളവോളം ആശങ്കയകറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എസ് എം എ ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാ സെക്രട്ടറി എം വി സിദ്ദീഖ് കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി 2015ല്‍ കേന്ദ്ര ഗവണ്‍മെന്റ് പാസാക്കുകയും മോഡല്‍ റൂള്‍സ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുന്നതില്‍ കുട്ടികളുടെ ആരോഗ്യം.

പോഷകാഹാരം, വൈകാരികം, മാനസികം, വിദ്യാഭ്യാസ പരിശീലനം, ചുറുചുറക്ക്, ക്രിയാത്മകത, കളി, സംരക്ഷണം, പുനസ്ഥാപനം, തുടര്‍ നടപടികള്‍, സാമൂഹ്യ മുഖ്യധാരയില്‍ പ്രവേശിക്കല്‍, ജീവിത നൈപുണ്യ പരിശീലനം എന്നി ആവശ്യങ്ങള്‍ പറയുന്നുണ്ടെന്ന് ഡിസ്ട്രിക് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആനന്ദന്‍ പ്രസ്താവിച്ചു. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ വിശദീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ ട്രഷറര്‍ മൊയ്തുഹാജി വീരമംഗലം, എസ് എം എ ജില്ലാ ട്രഷറര്‍ എം കബീര്‍ വെണ്ണക്കര, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ എം എ നാസര്‍ സഖാഫി, എസ് എം എ ജില്ലാ ഉപാധ്യക്ഷന്‍മാരായ കെ ഉണ്ണീന്‍കുട്ടി സഖാഫി, കെ മൊയ്തീന്‍കുട്ടി അല്‍ഹസനി, പി കെ സിദ്ദീഖ് ഹാജി നെന്മാറ, ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, സെക്രട്ടറി കെ പി കുഞ്ഞാപ്പ ഹാജി പടിഞ്ഞാറാങ്ങാടി, കെ വി സിദ്ദീഖ് ഫൈസി, എം കെ മുഹമ്മദ് ഹനീഫ ഹാജി, ഷൗക്കത്ത് ഹാജി, കെ കെ ഹംസക്കുട്ടി ബാഖവി കരിമ്പ, പി പി അബ്ദുല്ല മാസ്റ്റര്‍, പി അബ്ദുര്‍റഹ് മാന്‍ഹാജി പൂളക്കാട്, മുഹമ്മദ് അബ്ദുല്‍ ബാരി മുസ് ലിയാര്‍ പാറ, കെ എം റഫീഖ് ചുണ്ടക്കാട്, കെ സി കബീര്‍ കാരമാല, ഡോ നാസര്‍ വരോട്, മൊയ്തു അന്‍വരി കാഞ്ഞിരപ്പുഴ, എം അബ്ബാസ് സഖാഫി അത്താളൂര്‍, കുട്ടി ഹസന്‍മുസ്‌ലിയാര്‍, അബ്ദുറശീദ് സഖാഫി, പി കെ അബ്ദുല്‍ ലത്തീഫ് അറക്കല്‍, സയ്യിദ് അബ്ദുര്‍ റഊഫ് അല്‍ഹസനി, വി ടി നൗഫല്‍ അല്‍ഹസനി, പി അബ്ദുല്‍ ഹമീദ് അന്‍വരി പ്രസംഗിച്ചു.

Latest