കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാന്‍

Posted on: December 25, 2017 5:14 pm | Last updated: December 26, 2017 at 10:39 am
SHARE

ഇസ്‌ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക് പട്ടാളക്കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് ഭീകരവാദി തന്നെയെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഭീകരവാദത്തിന്റെ മുഖമാണ് കുല്‍ഭൂഷണ്‍ ജാദവ്. പാക്കിസ്ഥാനില്‍ നിരവധി ആക്രമണങ്ങള്‍ക്ക് ജാദവ് നേതൃത്വം നല്‍കി. ഇത് കുല്‍ഭൂഷണ്‍ ജാദത് പലവട്ടം സമ്മതിച്ചതാണെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവ് ആരോഗ്യവാനാണെന്ന് തെളിയിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പാക്കിസ്ഥാന്‍ പുറത്തുവിട്ടു.

നേരത്തെ, കുല്‍ഭൂഷണ്‍ ജാദവിനെ ഭാര്യ ചേതനയും മാതാവ് അവന്തിയും കണ്ടിരുന്നു. കനത്ത സുരക്ഷയില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഓഫീസിലായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. 22 മാസത്തിനു ശേഷമാണ് ഭാര്യയും മാതാവും കുല്‍ഭൂഷണെ കണ്ടത്.

കുടുംബത്തെ കാണാന്‍ അനുവദിച്ചതില്‍ കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാന് നന്ദി പറഞ്ഞു. തന്റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവിന്റെ പ്രതികരണം പാക് വിദേശകാര്യമന്ത്രാലയമാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ പി സിംഗും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here