തലസ്ഥാനത്ത് ഡ്രോണുകള്‍ക്കും ആകാശ വിളക്കുകള്‍ക്കും രണ്ടുമാസത്തേക്ക് നിരോധനം

Posted on: December 23, 2017 7:22 pm | Last updated: December 23, 2017 at 7:31 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകള്‍ക്കും ആകാശ വിളക്കുകള്‍ക്കും രണ്ടുമാസത്തേക്ക് നിരോധനം
സാമൂഹ്യവിരുദ്ധരും തീവ്രവാദികളും ഇത്തരം സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ജനജീവിതത്തിന് ഭീഷണിയായേക്കുമെന്ന പശ്ചാത്തലത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 188 പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും ആകാശവിളക്കുകളും ഉപയോഗിക്കുന്നതിനും പറത്തുന്നതിനും ഡിസംബര്‍ 22 മുതല്‍ രണ്ടുമാസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി.