രണ്ടാം ട്വന്റി20യും ഇന്ത്യക്ക്; പരമ്പരയും സ്വന്തം

Posted on: December 22, 2017 7:41 pm | Last updated: December 23, 2017 at 9:41 am

ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരെതിരെ രണ്ടാം ട്വന്റി20യിലും ഇന്ത്യക്ക് ഗംഭീര ജയം. ഇന്ത്യയുടെ 260 എന്ന ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയെ 88 അകലെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തി ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഏകദിനടെസ്റ്റ് പരമ്പരക്ക് പുറമെ 2020യും ഇന്ത്യ സ്വന്തമാക്കി.

 

5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് ലങ്കയ്‌ക്കെതിരെ ഇന്ത്യ അടിച്ചെടുത്തത്. ടി20യില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ സ്‌കോര്‍ വേഗത്തില്‍ ചലിപ്പിച്ചത്.

രാഹിത് നേടിയത് ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ്.49 പന്തില്‍ 89 റണ്‍സ് എടുത്താണ് രാഹുല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു.