Connect with us

National

പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: മന്‍മോഹന്‍സിംഗിനെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിന്റെ ഇരുസഭകളും ഇന്നും ബഹളത്തില്‍ മുങ്ങി. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു.

രാജ്യസഭയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തരുതെന്ന് കോണ്‍ഗ്രസിനോട് പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് ഗോയല്‍ അഭ്യര്‍ഥിച്ചിരുന്നു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസും പ്രതിഷേധിക്കുന്നത്.