ഉത്തര കൊറിയക്ക് ആണവായുധമേന്തിയ രഹസ്യ ചാവേറുണ്ടെന്ന് വെളിപ്പെടുത്തല്‍

Posted on: December 21, 2017 12:55 am | Last updated: December 20, 2017 at 11:52 pm

സിയൂള്‍: ഉത്തരകൊറിയയെ സംരക്ഷിക്കാന്‍ ആണവായുധങ്ങളേന്തിയ ചാവേര്‍ സംഘമുണ്ടെന്ന് വെളിപ്പെടുത്തല്‍. അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന സൈന്യത്തെ കുറിച്ച് മുന്‍ സൈനികനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നുഴഞ്ഞുകയാറാന്‍ തയ്യാറായിരിക്കുകയാണെന്നും കിം ജോംഗ് ഉന്നിനായി ജീവന്‍ നല്‍കാന്‍ തയ്യാറാണെന്നും ലണ്ടനിലേക്ക് ചേക്കേറിയ ഉത്തര കൊറിയന്‍ സൈനികന്‍ ജൂയില്‍ കീം വെളിപ്പെടുത്തുന്നു. ചാവേറായി മാറാന്‍ ഇവരെ വന്‍രീതിയില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി രാജ്യങ്ങളായ ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരെ നേരിടാന്‍ ഉത്തര കൊറിയ രഹസ്യ സൈന്യത്തെ ചുമതലപ്പെടുത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുണ്ട്. അമേരിക്കയുമായി യുദ്ധത്തിന് തയ്യാറായിക്കൊണ്ടിരിക്കെയാണ് ഉത്തര കൊറിയയുമായി ബന്ധപ്പെട്ട സുപ്രധാന വാര്‍ത്ത എന്നത് ശ്രദ്ധേയമാണ്.