Connect with us

Ongoing News

വിദേശമണ്ണില്‍ ടീം ഇന്ത്യ തെളിയിക്കേണ്ടതുണ്ട് : ഗംഭീര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ് ലിയുടെ ടീമിന് ഏത് സാഹചര്യത്തിലും വിജയിക്കുവാന്‍ സാധിക്കണമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍.
പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ വിദേശപര്യടന പരമ്പരകള്‍ക്ക് തുടക്കമാവുകയാണ്. ദക്ഷിണാഫ്രിക്കയിലേക്കാണ് ആദ്യം പോകുന്നത്. പിന്നാലെ ഇംഗ്ലണ്ട്, ആസ്‌ത്രേലിയ പര്യടനം. ഇവിടെയെല്ലാം ജയിച്ചാല്‍ മാത്രമേ ഒന്നാം നമ്പര്‍ പദവിയോട് ടീം ഇന്ത്യക്ക് നീതി പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ.

32 ടെസ്റ്റുകളില്‍ 20 ടെസ്റ്റിലും ഇന്ത്യയുടെ വിജയനായകനാകുവാന്‍ വിരാട് കോഹ് ലിക്ക് സാധിച്ചിരുന്നു. എന്നാല്‍ വിദേശമണ്ണില്‍ വേണ്ടത്ര ശോഭിക്കാന്‍ വിരാടിന്റെ ടീമിന് സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഗംഭീര്‍ നിരീക്ഷിക്കുന്നു. സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്ക കരുത്തരാണ്. നിലവാരമുള്ള ബൗളിംഗും ബാറ്റിംഗും കാഴ്ചവെക്കുന്ന ടീമാണത്.

ഇന്ത്യന്‍ ടീം കഴിഞ്ഞ രണ്ട് വര്‍ഷം നാട്ടില്‍ കൈവരിച്ച വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് പോകുന്നത്.
ഒന്നാം റാങ്കിലുള്ള ടീം എന്ന ബോധ്യം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കളിക്കാരെ പ്രാപ്തരാക്കും. ഏത് സാഹചര്യത്തിലും ജയിക്കുന്ന ടീമാണെന്ന് ടീം ഇന്ത്യക്ക് തെളിയിക്കേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

 

Latest