Connect with us

Health

ഡിഫ്തീരിയ മരണം; ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ വീണ്ടും ഡിഫ്തീരയ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഊര്‍ജിത ബോധവല്‍ക്കരണ നടപടികളുമായി ആരോഗ്യവകുപ്പ്.

കുത്തിവെയ്‌പ്പെടുക്കേണ്ട ആവശ്യകതയെല്ലാം ചൂണ്ടികാട്ടിയാണ് ആരോഗ്യവകുപ്പ് ശക്തമായ ബോധവത്കരണവുമായി രംഗത്തുള്ളത്. കഴിഞ്ഞ ദിവസമാണ് ഡിഫ്തീരിയ പിടിപെട്ട് പാങ്ങില്‍ നാലുവയസുകരന്‍ മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടി രോഗം കടുത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെടുകയായിരുന്നു.

കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഡിഫിതീരിയ പിടിപ്പെട്ട് ഈ വര്‍ഷം രണ്ടാമത്തെ മരണമാണിത്. നേരത്തെ പൊന്നാനിയില്‍ ഏഴു വയസുകാരന്‍ മരിച്ചിരുന്നു. 29 ഡിഫ്തീരിയ കേസുകള്‍ ജില്ലയില്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ള 150 കേസുകളും ജില്ലയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിഫ്തീരിയ മരണം റിപ്പോര്‍ട്ട് ചെയ്ത പാങ്ങില്‍ വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള ബോധവല്‍കരണത്തിനാണ് ആരോഗ്യവകുപ്പ് നേതൃത്വം നല്‍കുന്നത്. നിലവില്‍ ഇവിടെ എംആര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ക്യാംപയിന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇവരെ ഉപയോഗിച്ച് ഈ പ്രത്യേക സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന പറഞ്ഞു. മറ്റുകുട്ടികളില്‍ രോഗം ലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest