Connect with us

National

ജസ്റ്റിസ് കര്‍ണന്‍ നാളെ ജയില്‍ മോചിതനാകും

Published

|

Last Updated

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ കഴിയുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി എസ് കര്‍ണന്‍ ബുധനാഴ്ച ജയില്‍ മോചിതനാകും. ദളിതനായ തന്നെ സഹജഡ്ജിമാര്‍ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാര്‍ അടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളും കര്‍ണന്‍ ഉന്നയിച്ചിരുന്നു.

2009ലാണ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജ് ആയി നിയമിതനാകുന്നത്. 2016 മാര്‍ച്ച് 11ന് അദ്ദേഹം കല്‍ക്കട്ട ഹൈക്കോടതി ജഡ്ജായി സ്ഥലംമാറ്റുന്നു. ചീഫ്ജസ്റ്റിസടക്കമുള്ള ജഡ്ജുകള്‍ക്കെതിരായ നിരന്തര വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു സ്ഥലംമാറ്റം.

മേയ് ഒന്‍പതിനാണു അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കര്‍ണനെ ശിക്ഷിച്ചത്. കോയമ്പത്തൂരില്‍നിന്നാണ് കൊല്‍ക്കത്ത പൊലീസ് ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്തത്.