Connect with us

National

വസ്തു കൈമാറ്റങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: വസ്തു കൈമാറ്റങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര നഗരകാര്യ, ഭവന വകുപ്പ് സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം 1908ലെ രജിസ്‌ട്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഭൂമി രജിസ്‌ട്രേഷനുകള്‍ക്ക് ആധാര്‍ ഉപയോഗിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ മാസം വസ്തു കൈമാറ്റങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് നല്ല ആശയമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനായി പ്രത്യേക സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല” ഹര്‍ദീപ് പറഞ്ഞു. നിലവില്‍ വസ്തുകൈമാറ്റങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള യാതൊരു നിര്‍ദ്ദേശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest