സരിത എസ് നായരുടെ കത്ത് ചര്‍ച്ചചെയ്യുന്നത് ഹൈക്കോടതി വിലക്കി

Posted on: December 19, 2017 2:55 pm | Last updated: December 19, 2017 at 2:55 pm

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ വിവരങ്ങള്‍ പൊതുഇടങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി.

രണ്ടുമാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് മാധ്യമങ്ങള്‍ക്കും ബാധകമാണ്.

സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി.