മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് പി.കെ ഫിറോസ്

Posted on: December 19, 2017 12:01 pm | Last updated: December 19, 2017 at 12:01 pm

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ തിയോഗ മണ്ഡലത്തില്‍ ബിജെപിയേയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു എന്ന പോസ്റ്റിനെയാണ് പികെ ഫിറോസ് രൂക്ഷമായി വിമര്‍ശിച്ചത്.

പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ഹിമാചല്‍പ്രദേശിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വിജയം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്!!

ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്…..