Connect with us

Kerala

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ മടക്കിയയച്ചു

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റ കേസിലെ വിജിലന്‍സ് അന്വേഷണ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ തിരിച്ചയച്ചു. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും അന്വേഷണം തുടരാനും വിജിലന്‍സിനോട് ബെഹ്‌റ നിര്‍ദേശിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഡയറക്ടറുടെ നടപടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് വിജിലന്‍സ് സമയം നീട്ടി ചോദിച്ചേക്കും.

മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് തോമസ്ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കുകയുംചെയ്തു.