സൈമണ്‍ സാമുവേല്‍ ലോക കേരള സഭയിലേക്ക്

Posted on: December 18, 2017 9:30 pm | Last updated: December 18, 2017 at 8:50 pm

ഫുജൈറ: ലോക കേരള സഭയിലേക്കു കൈരളി ഫുജൈറയില്‍ നിന്നും സൈമണ്‍ സാമുവേലിനെ നാമനിര്‍ദേശം ചെയ്തു. കൈരളി കള്‍ചറല്‍ അസോസിയേഷനാണ് സൈമണ്‍ സാമുവലിനെ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. ഫുജൈറ കൈരളി, കേന്ദ്ര കമ്മറ്റി അംഗം സൈമണ്‍ സാമുവേല്‍ മികച്ച സംഘാടക വൈഭവത്തിലൂടെ യു എ ഇയിലെ പ്രവാസികളുടെ ഹൃദയം കവര്‍ന്ന ആളാണ്.

മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, എസ് എഫ് ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപകന്‍ കൂടിയായ സൈമണ്‍ സാമുവേല്‍ മലയാളികളായ പ്രവാസികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിച്ചിട്ടുണ്ട്. ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സൈമണ്‍ സാമുവലിന് സാധിക്കട്ടെയെന്ന് കൈരളി സെന്‍ട്രല്‍ കമ്മറ്റിക്കുവേണ്ടി സെക്രട്ടറി സുഭാഷ് വി എസ്, പ്രസിഡന്റ് കെ പി സുകുമാരന്‍ എന്നിവര്‍ ആശംസിച്ചു.