ജനവിധി അംഗീകരിക്കുന്നു; കോണ്‍ഗ്രസ് നടത്തിയത് വലിയ പോരാട്ടം : രാഹുല്‍ ഗാന്ധി

Posted on: December 18, 2017 6:27 pm | Last updated: December 19, 2017 at 12:51 pm

ന്യൂഡല്‍ഹി: ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ അഭിമാനിയാക്കി. മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി അന്തസ്സോടെയും വീറോടെയുമാണ് നിങ്ങള്‍ പോരാടിയത്. ഇത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കരുത്തെന്ന് എല്ലാവര്‍ക്കും നിങ്ങള്‍ കാണിച്ചുകൊടുത്തു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.

സ്വന്തം നാട്ടില്‍ 100 സീറ്റ് നേടാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പാടുപെട്ടെന്നു. ഗുജറാത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പറഞ്ഞു.