വിജയക്കൊടി പാറിച്ച് ജിഗ്നേഷ് മേവാനിയും അല്‍പേഷ് ഠാക്കൂറും

Posted on: December 18, 2017 3:45 pm | Last updated: December 19, 2017 at 11:29 am

ഗാന്ധിനഗര്‍: തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജിഗ്നേഷ് മേവാനിയും അല്‍പേഷ് ഠാക്കൂറും നേടിയത് തിളക്കമാര്‍ന്ന വിജയം.

കോണ്‍ഗ്രസ് പിന്തുണയോടെ വാദ്ഗാമില്‍ മത്സരിച്ച ജിഗ്നേഷ് മേവാനി 17,470 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ചക്രവര്‍ത്തി ഹര്‍ഖാഭായിയെയാണ് ദളിത് സംഘടനകളുടെ കൂട്ടായ്മയായ ഉനാ ദലിത് അത്യാചാര്‍ ലടത് സമിതിയുടെ കണ്‍വീനറായ ജിഗ്നേഷ് കീഴടക്കിയത്.

2012ലെ തിരഞ്ഞെടുപ്പില്‍ 90,375 വോട്ട് നേടി ബിജെപിയുടെ മനിലാല്‍ ജീതാഭായ് വഗേല വിജയിച്ച മണ്ഡലമാണിത്. ഇവിടെ ജിഗ്നേഷ് 80,923 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചക്രവര്‍ത്തിയുടെ വോട്ട് 63,453ല്‍ ഒതുങ്ങി. അല്‍പേഷ് ഠാക്കൂര്‍ രഥന്‍പൂര്‍ മണ്ഡലത്തിലാണ് വിജയിച്ചത്.

ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയെങ്കിലും ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ സഖ്യത്തിന് ബിജെപിയുടെ കോട്ടയില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താനാന്‍ കഴിഞ്ഞില്ല.