ഉടുക്കാനുള്ള സ്വാതന്ത്ര്യത്തിനായി അവര്‍ ഉറക്കെ പാടി, കൗതുകമായി ഫ്‌ളാഷ് മോര്‍

Posted on: December 16, 2017 10:20 pm | Last updated: December 16, 2017 at 10:20 pm

കാസര്‍കോട്: മതങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും വസ്ത്രധാരണകള്‍ക്കുമെതിരെ നടത്തുന്ന തെരുവാക്ഷേപങ്ങള്‍ക്കെതിരെ എസ് എസ് എഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഫ്‌ളാഷ് മോര്‍ ശ്രദ്ധേയമായി.

മതചിഹ്നങ്ങള്‍ക്കും വസ്ത്രധാരണക്കും വേണ്ടിയുള്ള സ്വാതന്ത്ര്യത്തിന് അവര ഉറക്കെ വിളിക്കുകയും പാടുകയും ചെയ്തു. ഫ്‌ളാഷ് മോറലിറ്റി എന്ന പേരില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും പഴയ ബസ് സ്റ്റാന്‍ഡിലുമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രവര്‍ത്തകസമിതി അംഗം സുബൈര്‍ ബാഡൂര്‍ നേതൃത്വം നല്‍കി. തസ്‌ലിം കുന്നില്‍, അസ്‌ലം അഡൂര്‍, റാശിദ് കല്ലടകുറ്റി, നൂറുദ്ദീന്‍ ചെരുമ്പ, താജുദ്ദീന്‍ പള്ളങ്കോട്, ജഅ്ഫര്‍ തെക്കില്‍, ശൗക്കത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.