വൈദ്യുതി കരുതല്‍ ശേഖരത്തില്‍ ഖത്വര്‍ മുന്നില്‍

Posted on: December 16, 2017 8:27 pm | Last updated: December 20, 2017 at 10:48 pm

ദോഹ: വൈദ്യുതി കരുതല്‍ ശേഖരത്തില്‍ അറബ് ലോകത്ത് മുന്നിലുള്ളത് ഖത്വറെന്ന് ഖത്വര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍ (കഹ്‌റമ) പ്രസിഡന്റ് എന്‍ജിനീയര്‍ ഈസ ബിന്‍ ഹിലാല്‍ അല്‍ കുവാരി. ഖത്വര്‍ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് കഹ്‌റമയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

മേഖലയില്‍ വൈദ്യുതി, ജലം എന്നിവയില്‍ മിച്ചം രേഖപ്പെടുത്തുന്ന രാജ്യം കൂടിയാണ് ഖത്വര്‍. ഏകദേശം 3000 മെഗാവാട്ട് വൈദ്യുതി മിച്ചമാണ് രാജ്യത്തുള്ളത്. നിലവിലെ ആവശ്യകതയില്‍ വെള്ളത്തിന്റെ കാര്യത്തില്‍ 25 ശതമാനം മിച്ചവും ഖത്വറിനുണ്ട്. ഈ വര്‍ഷം മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഹ്‌റമക്ക് സാധിച്ചു. 2022 ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കായും ദോഹ മെട്രോക്കായും നിരവധി പവര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണ തുടക്കംകുറിക്കാനായി. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖമായ ഹമദ് പോര്‍ട്ടിന് വെള്ളവും വൈദ്യുതിയും എത്തിക്കാന്‍ കഴിയുന്നതില്‍ കഹ്‌റമക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സംവിധാനം നടപ്പാക്കിയ മികച്ച സ്ഥാപനത്തിനുള്ള ജി ഐ എസ് സാഗ് പുരസ്‌കാരം ഉള്‍പ്പടെഈ വര്‍ഷം നിരവധി പ്രാദേശിക മേഖലാ, രാജ്യാന്തര പുരസ്‌കാരങ്ങളും സ്വന്തമാക്കാന്‍ കഹ്‌റമക്ക് സാധിച്ചു. രാജ്യത്തിന്റെ ജലസുരക്ഷയുടെ നട്ടെല്ലായി കണക്കാക്കുന്ന മെഗാ ജലസംഭരണികളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കിവരുന്നു. 15 ജലസംഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് പദ്ധതി. നൂറു മില്യണ്‍ ഗാലന്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമേറിയതാണ്. ഒന്നാംഘട്ടം അടുത്ത വര്‍ഷം മധ്യത്തോടെ തുടക്കം കുറിക്കും,