മാവൂരില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് മൂന്ന് മരണം

Posted on: December 16, 2017 6:20 pm | Last updated: December 16, 2017 at 6:20 pm

മാവൂര്‍: കോഴിക്കോട്: മാവൂര്‍ പെരുവയിലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്‌കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. സൈക്കിള്‍ യാത്രികനായ പെരുവയല്‍ ഇളവന ശിവദാസന്‍ (59), ബൈക്ക് യാത്രികനായ ഗുരുവായൂരപ്പന്‍ കോളജ് സ്വദേശി കളത്തില്‍ താഴം ഡിവിന്‍ (27) സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന താത്തുര്‍പൊയില്‍ കല്ലുവളപ്പില്‍ പൂമംഗലത്ത് സുഗതന്റെ ഭാര്യ ചന്ദ്രിക (60) എന്നിവരാണ് മരിച്ചത്.

സുഗതനെ പരുക്കുകളോടെ മെഡിക്കല കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.